അറുപത്താറുകാരനായ കൊലക്കേസ് പ്രതി പിടിയിൽ

Webdunia
തിങ്കള്‍, 29 മെയ് 2017 (16:53 IST)
ആനന്ദൻ എന്ന അറുപത്തഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇടയ്‌ക്കോട് കോളനിക്കടുത്ത് കുളത്തിങ്കര വീട്ടിൽ ശശി എന്ന അറുപത്താറുകാരനെ കടയ്ക്കാവൂർ പൊലീസ് അറസ്റ് ചെയ്തു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കീഴാറ്റിങ്ങൽ ഇടയ്ക്കാട് കോളനി നിവാസി ആനന്ദൻ കൊലചെയ്യപ്പെട്ടത്. 
 
മദ്യലഹരിയിൽ റോഡരുകിൽ കിടന്ന ശശിയെ ആനന്ദൻ വലിച്ചിഴച്ച് കളിയാക്കിയിരുന്നു. ഇത് കൂടാതെ ശശിയുടെ മകളുടെ ആത്മഹത്യയിൽ ശശിക്ക് പങ്കുണ്ടെന്ന് ആനന്ദൻ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ശശി മദ്യലഹരിയിലായിരുന്ന ആനന്ദനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. 
 
കടയ്ക്കാവൂർ സി.ഐ മുകേഷിന്റെ നേതൃത്വത്തിൽ എസ.ഐ എ.എം സഫീറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
Next Article