ഐഎച്ച്‌ആര്‍ഡി നിയമന വിവാദത്തില്‍ തന്റെ ഭാഗം കൂടി വിവരിക്കാന്‍ അവസരം തരണമെന്ന അരുണ്‍കുമാറിന്റെ വാദം നിയമസഭസമിതി തള്ളിയെന്ന് സൂചന. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകിക്കാനുള്ള അരുണ്‍കുമാറിന്റെ അടവായാണ് സമിതി ഇത് കണക്കാക്കുന്നതെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അരുണ്‍കുമാറിന്റെ വാദം സമിതി ആദ്യം തന്നെ കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ ആരൊക്കെയോ എതിര്‍ മൊഴി നല്‍കിയതായി മാധ്യമങ്ങളില്‍ കണ്ടെതായും അതിന് തന്റെ ഭാഗം കൂടി വിശദീകരിക്കാന്‍ അനിവദിക്കണമെന്ന് കാണിച്ചാണ് നിയമസഭ സമിതിയെ അരുണ്‍ സമീപിച്ചത്.
ഉപതെരഞ്ഞെടുപ്പ് കഴിയുന്നതിന് വരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ റിപ്പോര്‍ട്ട് മുതല്‍ക്കൂട്ടാക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.