അമ്മ മക്കളെ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2011 (11:36 IST)
PRO
PRO
മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ മയ്യില്‍ മാണിയൂര്‍ ചെറുവത്തലമൊട്ട മീത്തലവീട്ടില്‍ പ്രവീണിന്റെ ഭാര്യ രജനി(30)യാണ് ആത്മഹത്യക്ക് ശ്രമിച്ച് പരിക്കുകളോടെ രക്ഷപ്പെട്ടത്.

മക്കളായ അഭിദേവ്(4), അര്‍ച്ചിത(ഒന്നര) എന്നിവരാണ് മരിച്ചത്. ഇവരെ രജനി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

പ്രവീണ്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.