കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പാലക്കാട് ജില്ല മുന്നേറുന്നു. 554 പോയിന്റോടെയാണ് പാലക്കാട് ജില്ല ഒന്നാംസ്ഥാനത്ത് തുടരുന്നത്. ആതിഥേയരായ കോഴിക്കോട് ജില്ല 553 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
544 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് മൂന്നാമത്.
അതേസമയം, ഞായറാഴ്ച രാവിലെ ആരംഭിച്ച ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരം തിങ്കളാഴ്ച നേരം വെളുത്തും തുടരുകയാണ്. അപ്പീലുകള്‍ അടക്കം 25 നാടകങ്ങള്‍ ആണ് മത്സരത്തിന് എത്തിയത്. ഇന്ന് ഉച്ചയോടെ നാടകമത്സരം അവസാനിച്ചേക്കുമെന്നാണ് കരുതുന്നത്.
അപ്പീലുകള്‍ അനിയന്ത്രിതമായി എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ മിക്ക മത്സരങ്ങളും പറഞ്ഞ സമയത്ത് തുടങ്ങാനോ അവസാനിപ്പിക്കാനോ സാധിക്കുന്നില്ല.