അനാശാസ്യം: സര്‍ക്കാര്‍ ഉപദേഷ്ടാവ് അറസ്റ്റില്‍

Webdunia
വെള്ളി, 27 ജൂണ്‍ 2008 (18:43 IST)
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി ആര്‍ മേനോന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റില്‍. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസില്‍ നിന്നാണ് മേനോനെ പിടികൂടിയത്.

മേനോനോടൊപ്പം വര്‍ക്കല സ്വദേശിയായ യുവതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗികാവശ്യത്തിന് മുറിയെടുത്ത് അനാശാസ്യപ്രവര്‍ത്തനം നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

മൂസിയം സി ഐ എന്‍ എ ബൈജുവിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.