ബജറ്റ് ഒറ്റനോട്ടത്തിൽ

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (12:24 IST)
നോട്ട് നിരോധനത്തെക്കുറിച്ച് എംടി നടത്തിയ തുഗ്ലക് പരിഷ്കാരമെന്ന വിമര്‍ശനത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. 
 
കമ്പോളത്തിലെ ഡിമാൻഡിനെ നോട്ട് നിരോധനം സാരമായി ബാധിച്ചു. 
 
ചെലവു ചുരുക്കൽ ബജറ്റിന് സാക്ഷ്യം നൽകും.
 
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും.
 
ബജറ്റില്‍ മുന്‍ഗണന ആരോഗ്യം പൊതുവിദ്യാഭ്യാസ മേഖലകള്‍ നവീകരിക്കുന്നതിന്.
 
കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.
 
കേരളത്തിന്റെ ആളോഹരി വരുമാനം 1.36 ലക്ഷം കോടി.
 
വളര്‍ച്ച 8.1 ശതമാനം; മൊത്തം ആഭ്യന്തര ഉത്പാദനം 4.6 ലക്ഷം കോടി.
 
കൃഷിയിലും അനുബന്ധമേഖലകളിലും വളർച്ച 2.95 ശതമാനം കുറഞ്ഞു.
 
ശുചിത്വമിഷന് 127 കോടി.
 
മണ്ണ് ജലസംരക്ഷണത്തിന് 150 കോടി. 
 
മണ്ണ് സംരക്ഷണത്തിന് 102 കോടി.
 
തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ.
 
ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും..
 
വാറ്റും ജി എസ് ടിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
 
കിഫ്ബിയുടെ നേട്ടങ്ങള്‍ അഭിമാനിക്കാവുന്നത്‌.
 
സാമ്പത്തിക മുരടിപ്പ് ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത് വെല്ലുവിളി.
 
ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ.
 
സര്‍ക്കാര്‍ ആശുപത്രിക്ക് 2000 കോടി.
 
ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി.
 
കാരുണ്യപദ്ധതിയില്‍ 350 കോടി ചികിത്സാ സഹായം.
 
അവയവമാറ്റ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജുകളില്‍.
 
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തിക നിർണയിക്കും.
 
മെഡിക്കൽ കോളേജിൽ 45 മെഡിക്കല്‍ അധ്യാപകരുടെ തസ്തിക നിർ‌ണയിക്കും.
 
അവയവമാറ്റ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജുകളില്‍.
 
45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും.
 
മന്ത് രോഗികൾക്കും കുഷ്ഠ രോഗികൾക്കും 1 കോടി രൂപ.
 
ഹയർസെക്കണ്ടറി മേഖലകളിൽ പുതിയ സ്കൂളുകളും 2500 അധിക അധ്യാപക തസ്തികകളും നിർണയിക്കും.
 
ഹൈടെക് ക്ലാസ് റൂമുകൾക്കായി 500 കോടി രൂപ.
 
എല്ലാ സ്കൂളുകളിലേയും ലാബുകൾ നവീകരിക്കും.
 
1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടി.
 
ആരോഗ്യ ഡാറ്റാബാങ്ക് തയ്യാറാക്കും.
 
പ്രമേഹം,രക്തസമ്മര്‍ദ്ദം,കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് സൗജന്യ ഗുളിക.
 
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 9248 കോടി.
 
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കും.
 
സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാന വിഹിതമായി 100 കോടി.
 
അമൃത് പദ്ധതിക്ക് 150കോടി വകയിരുത്തി.
 
കെയർ ഫോമുകൾക്ക് 5 കോടി.
 
കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി
 
പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി രൂപ
 
അംഗനവാടികള്‍ക്ക് 248 കോടി രൂപ
 
നെല്ല് സംഭരണം-700 കോടി
 
ആശാ വർക്കർമാരുടെ വേതനം 500 രൂപ വർധിപ്പിച്ചു.
 
ഓട്ടിസം രോഗികളായ വിദ്യാർത്ഥികൾക്കായി ഓട്ടിസം പാർക്കുകൾ.
 
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി 10 കോടി രൂപ.
 
2017-2018 വർഷങ്ങളിൽ ഒരു ലക്ഷം ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകും.
 
കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബർ വിലസ്ഥിരതാ പദ്ധതി തുടരും.
 
കൺസ്യൂമർ ഫെഡിന് 150 കോടി.
 
ഹോർട്ടികോർപ്പിന് 30 കോടി.
 
വിഎഫ്പിസികെയ്ക്ക് 40 കോടി.
 
സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി.
 
കാര്‍ഷിക മേഖലാ അടങ്കലിന് 2106 കോടി.
 
ബാര്‍ബര്‍ ഷോപ്പ് പരിഷ്‌ക്കരണത്തിനയി 2.7 കോടി.
 
കയർ മാട്രസ് ഡിവിഷന് രൂപ നൽകും.
 
കയർമേഖലയ്ക്ക് 128 കോടി രൂപ.
 
കയർ സഹകരണ മേഖലയിൽ നിന്ന് സർക്കാർ നേരിട്ട് കയർ സംഭരിക്കും.
 
കുരുമുളക് ഏലം 10 കോടി.
 
തീരദേശ മലയോര ഹൈവേ 10,000 കോടി.
 
റോഡ്, പാലം-1351 കോടി.
 
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്-270 കോടി.
 
കൈത്തറി മേഖലയ്ക്ക് 75 കോടി.
 
വിവിധ ഐ ടി പാര്‍ക്കുകള്‍ക്ക് 549 കോടി.
 
അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ.
 
പാവപ്പെട്ട ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌. 
 
വൈദ്യുതി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 1565 കോടി.
 
അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി.
 
മാര്‍ച്ച് 31 ന് മുമ്പ് എല്ലാ വീടുകളും വൈദ്യുതീകരിക്കും.
 
അസാപ്പിന് 430 കോടി.
 
വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് പുതിയ പദ്ധതി.
 
പ്രവാസി ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കും.
 
കുടുംബശ്രീ 161 കോടി.
 
ശബരിമല മാസ്റ്റര്‍പ്ലാനിന് 25കോടി.
 
നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കാഡറ്റ്‌.
 
2017-18 ല്‍ സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ്‌.
 
കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭഗമായി ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും.
 
സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അ‍ഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കും.
 
1267 കിലോമീറ്റർ മലയോര ഹൈവെയ്ക്കായി ഒൻപതു ജില്ലകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
 
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി.
 
Next Article