പണം വേണ്ട, എല്ലാവർക്കും എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ നൽകാൻ സൂം ആപ്പ്

Webdunia
ശനി, 20 ജൂണ്‍ 2020 (13:35 IST)
എല്ലാ ഉപയോക്താക്കൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നൽകാൻ ഒരുങ്ങി വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂം. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്നാണ് സൂം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ കൊണ്ടുവന്നത്. വിഡിയോ ചാറ്റിലേലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറുന്നത് ചെറുക്കുന്ന സുരക്ഷാ സംവീധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ. പണം നൽകുന്നവർക്ക് മാത്രമേ ഈ സംവിധനം ലഭ്യമാക്കു എന്നായിരുന്നു സൂം നേരത്തെ വ്യക്തമാക്കിയിരുന്നത്,   
 
സൂം ആപ്പ് പണം കൊടുക്കാതെ ഉപയോഗിക്കുന്നവര്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് വെരിഫൈ ചെയ്യണം. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ സൂം ആപ്പ് ഉപയോഗീയ്ക്കരുത് എന്ന് ജനങ്ങൾക്കും സർക്കാർ ഏജസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിൽ ഇന്ത്യ ചൈന സംഘർഷം നിലനിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ നിർദേശം.  സൂമിന് പകരം സംവിധാനം ഒരുക്കാൻ രാജ്യത്തെ സ്റ്റാർട്ട് അപ്പ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article