ഇനി സ്വന്തം ഭാഷയിൽ യൂട്യൂബ് വീഡിയോ, മൾട്ടി ലാൻഗ്വേജ് ഓപ്ഷൻ അവതരിപ്പിച്ച് കമ്പനി

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (22:37 IST)
യൂട്യൂബിൽ ഇനി ഭാഷയുടെ അതിർവരമ്പില്ലാതെ വീഡിയോ ആസ്വദിക്കാം. ഭാഷ മനസിലാകാത്തതിനെ തുടർന്ന് ഇതോടെ വീഡിയോകൾ കാണാതെ മാറ്റിവെയ്ക്കേണ്ടി വരില്ല. സ്വന്തം ഭാഷയിൽ ഇവ ആസ്വദിക്കാൻ സഹായിക്കുന്ന മൾട്ടി ലാൻഗ്വേജ് ഓഡിയോ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സബ് ടൈറ്റിൽ പോലെ ഓഡിയോയും മാറ്റാവുന്ന സംവിധാനമാണിത്.
 
യൂട്യൂബ് സെറ്റിംഗ്സിൽ പോയി ഓഡിയോ ട്രാക്ക് എന്ന ഓപ്ഷൻ പരിശോധിച്ചാൽ ഏതെല്ലാം ഭാഷകളിൽ വീഡിയോ കാണാമെന്ന് അറിയാനാകും. കഴിഞ്ഞ ഒരു വർഷത്തെ പരിക്ഷാണത്തിനൊടുവിലാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്. ഇതുവരെ 40 ഓളം ഭാഷകളിൽ 3,500 വീഡിയോകൾ കമ്പനി അപ്ലോഡ് ചെയ്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article