സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് വിലക്ക്, വരുമാനമുണ്ടാക്കുന്നത് ചട്ടലംഘനം

ഞായര്‍, 19 ഫെബ്രുവരി 2023 (09:23 IST)
സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകൾ വഴി വരുമാനം കണ്ടെത്താമെന്ന കാരണം ചൂണ്ടികാണിച്ചാണ് വിലക്ക്. യൂട്യൂബിൽ നിന്നും വരുമാനം കണ്ടെത്തുന്നത് ജീവനക്കാർ വരുത്തുന്ന ചട്ടലംഘനമാണെന്ന് കണക്കാക്കിയാണ് വിലക്ക്.
 
ഇൻ്റർനെറ്റിലോ സാമൂഹികമാധ്യമങ്ങളിലോ ലേഖനങ്ങളോ വീഡിയോകളോ ചെയ്യുന്നത് ക്രിയാത്മക സ്വാതന്ത്ര്യമായി കണക്കാക്കാമെങ്കിലും വരുമാനം ലഭിക്കുന്നത് പെരുമാറ്റലംഘനമാണെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ മാധ്യമങ്ങളിൽ കലാപ്രകടനം നടത്തുന്നതിന് അനുമതി തേടി അഗ്നിരക്ഷാസേനയിൽ നിന്നയച്ച അപേക്ഷയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍