സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനിൽ മാറ്റം വരുത്താൻ വാട്ട്‌സ്ആപ്പ്

Webdunia
വ്യാഴം, 6 ജനുവരി 2022 (17:19 IST)
വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത്. ഐഒഎസ് 15 (IOS15) ഉപയോഗിക്കുന്ന ചില ബീറ്റ യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ പ്രത്യേകത ലഭ്യമായിരിക്കുന്നത്.
 
നിലവിൽ വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷൻ ഫോണിൽ വരുമ്പോൾ ഒരു സന്ദേശം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ പുതിയ ഫീച്ചറില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് ഐക്കണ്‍ കാണാന്‍ പറ്റും.
 
കഴിഞ്ഞ വാരം വാട്ട്സ്ആപ്പ് ഐഒഎസ്  ഉപയോക്താക്കള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ  കമ്യൂണിറ്റി ഫീച്ചര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article