ഗൂഗിൾ മാപ്പ്,യൂ ട്യൂബ്, ജിമെയിൽ എന്നിവ ഇനി ഈ സ്മാർട്ട് ഫോണുകളിൽ പ്രവർത്തിക്കില്ല

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (21:43 IST)
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളിൽ ഗൂഗിൾ സേവനങ്ങൾ പിൻവലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രെഡ് അല്ലെങ്കിൽ അതിന് താഴെയുള്ള സ്മാർട്ട്‌ഫോണുകളിൽ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതിനാണ് വിലങ്ങ് വീഴുന്നത്.
 
കുറഞ്ഞത് ആൻഡ്രോയ്‌ഡ് 3.0 ഇൻസ്റ്റാൾ ചെയ്‌ത ഫോണുകളിലായിരിക്കും ഇനി ഗൂഗിൾ സേവനങ്ങൾ ലഭ്യമാവുക.ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ സൈന്‍-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍