ജിയോ ഫോൺ നെക്‌സ്റ്റ് സെപ്‌റ്റംബർ 10ന് എത്തുന്നു? പ്രത്യേകതകൾ ഇങ്ങനെ

ബുധന്‍, 25 ഓഗസ്റ്റ് 2021 (19:01 IST)
കുറഞ്ഞ വിലയിൽ സ്മാർട്ട്‌ഫോണുകൾ ഇറക്കാൻ ജിയോ പദ്ധതിയിടുന്നുവെന്ന വാർത്തകൾ ബിസിനസ് ലോകത്തെ ഏറെ കാലമായി ഉയർന്നുകേൾക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിനെ പറ്റിയുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും ഇതുവരെയും അത്തരമൊരു സംരഭത്തെ പറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല.
 
ഇപ്പോളിതാ സെപ്‌റ്റംബറിൽ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ചുവടുവെയ്ക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.'ജിയോഫോണ്‍ നെക്‌സ്റ്റ്" എന്ന പേരിലിറങ്ങുന്ന ജിയോ ഫോണുകൾ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത്. 30 കോടി 2ജി ഉപയോക്താക്കളെ 4ജിയിലേക്കെത്തിക്കുക എന്നതാണ് ഫോണിന്റെ ലക്ഷ്യം. ഗൂഗിൾ-റിലയൻസ് കൂട്ടുകെട്ടിലെ ആദ്യ ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോൺ പ്രവർത്തിക്കുക. അധികം ഹാർഡ്‌വെയർ കരുത്തില്ലാത്തതിനാൽ പല ഗെയിമുകളും ചില ആപ്പുകളും പ്രവർത്തിക്കാനായേക്കില്ല. എങ്കിലും പ്രധാന ആപ്പുകളെ ഫോൺ സപ്പോർട്ട് ചെയ്യും.13 എംപി റെസലൂഷനുള്ള ക്യാമറയും സെല്‍ഫിക്കും വിഡിയോ കോളിനുമായി 8 എംപി ക്യാമറയുമായിരിക്കും ഫോണിലുണ്ടാവുക.
 
ജിയോഫോണ്‍ നെക്സ്റ്റ് 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും. 2 ജിബി/3 ജിബി റാം, 16 ജിബി/32 ജിബി എന്നിങ്ങനെയാകും സ്റ്റോറേജ് നൽകുക. 720-1,440 പിക്‌സല്‍ റെസല്യൂഷനുള്ള എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍