ജോക്കർ വൈറസ് വീണ്ടും, ആൻഡ്രോയ്‌ഡ് ഫോണുകളിൽ നിന്നും ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ ഇവ

ചൊവ്വ, 23 നവം‌ബര്‍ 2021 (20:25 IST)
സൈബർ ലോകത്ത് ആശങ്കയുണർത്തി വീണ്ടും ജോക്കർ മാൽവയർ ആക്രമണം. ഏറ്റവും അപകടകാരിയെന്ന് വിശെഷിപ്പിക്കപ്പെടുന്ന ജോക്കർ മാല്വയർ പ്ലേ സ്റ്റോറിൽ തിരിച്ചെത്തിയതായി സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കിയിലെ അനലിസ്റ്റാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മുന്നറിയിപ്പ്.
 
നിലവിൽ പതിനാലോളം ആൻഡ്രോയ്‌ഡ് ആപ്പുകളെ മാൽവെയർ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകളെ ബാധിക്കുന്ന ജോക്കർ ഈ ആപ്പുകൾ വഴി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവേശിക്കും. പ്ലേ സ്റ്റോറിൽ ജനപ്രിയ ആപ്പുകളെയടക്കം 2019 ജോക്കർ വൈറസ് ബാധിച്ചിരുന്നു.
 
ഉപയോക്താക്ഖൽ അറിയാതെ ഓൺലൈൻ പരസ്യങ്ങളിൽ സ്വയമേവ ക്ലിക്കുചെയ്യാനും പേയ്‌മെന്റുകൾ രഹസ്യമായി അംഗീകരിക്കുന്നതിന് SMS-ൽ നിന്ന് OTP-കൾ ആക്‌സസ് ചെയ്യാനും വൈറസിന് കഴിയും. 
 
1. Easy PDF Scanner
 
2. Now QRCode Scan
 
3. Super-Click VPN
 
4. Volume Booster Louder Sound Equalizer
 
5. Battery Charging Animation Bubble Effects
 
6. Smart TV Remote
 
7. Volume Boosting Hearing Aid
 
8. Flashlight Flash Alert on Call
 
9. Halloween Coloring
 
10. Classic Emoji Keyboard
 
11. Super Hero-Effect
 
12. Dazzling Keyboard
 
13. EmojiOne Keyboard
 
14. Battery Charging Animation Wallpaper
 
15. Blender Photo Editor-Easy Photo Background Editor
 
എന്നീ ആപ്പുകളെയാണ് വൈറസിൽ നിലവിൽ ബാധിച്ചിരിക്കുന്നത്. ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് വിദഗ്ധരുടെ നിർദേശം. ഈ ആപ്പുകൾക്ക് പുറമെ വൈറസ് ബാധിക്കാൻ സാധ്യതയുള്ള ആപ്പുകൾ ഏതെല്ലാമെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ടെക് ലോകം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍