എല്ലാ പ്രായക്കാരേയും നോറോ വൈറസ് ഒരുപോലെ ബാധിക്കും. എന്നാല്‍, കുട്ടികളിലും പ്രായമായവരിലും ആണ് സ്ഥിതി ഗുരുതരമാകുക. പ്രായമായവരില്‍ ആണ് നോറോ വൈറസ് മരണം കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ വര്‍ഷത്തില്‍ 685 മില്യണ്‍ ആളുകളില്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ രണ്ട് ലക്ഷം പേരാണ് അതില്‍ മരിക്കുന്നത്. മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ജാഗ്രത പുലര്‍ത്തണം.