വാട്ട്സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ 'ടാപ്പ് ആന്‍ഡ് ചാറ്റ്' ഓപ്ഷനാണ് ജിയോ മാർട്ട് ഒരുക്കിയിരിക്കുന്നത്. ഇതോടെ പഭോക്താവിന് അവരുടെ ഷോപ്പിംഗ് കാര്‍ട്ടുകള്‍ ആപ്പില്‍ നിറയ്ക്കാനും ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടയ്ക്കാനും കഴിയും. മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റിലാണ് ഈ സൗകര്യം ജിയോ മാർട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനം ഷെയറുകളിൽ 5.7 ബില്യൺ ഡോളർ ഫെയ്‌സ്‌ബുക്ക് നിക്ഷേപം നടത്തിയിരുന്നു. റിലയന്‍സിന്റെ നെറ്റ്വര്‍ക്കിലുള്ള 400 ദശലക്ഷത്തിലധികം വാട്ട്സ്ആപ്പ് ഉപയോക്താക്കളെയും അര ദശലക്ഷം റീട്ടെയിലര്‍മാരെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
കൂടാതെ റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടാകും. ജിയോയുടെ വരാനിരിക്ക്യുന്ന സ്മാർട്ട് ഫോണുകളിൽ ജിയോമാര്‍ട്ട്, വാട്ട്സ്ആപ്പ് ആപ്പുകള്‍ പ്രീലോഡ് ചെയ്തായിരിക്കും ലഭ്യമാവുക.