തീയതി അടിസ്ഥാനത്തിൽ മെസേജുകൾ തെരയാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (19:41 IST)
ഉപഭോക്താക്കൾക്ക് മുന്നിൽ പുതിയൊരു ഫീച്ചർ കൂടെ അവതരിപ്പിച്ച് വാട്സാപ്പ്. ഉപഭോക്താക്കൾക്ക് വാട്ട്സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങൾ തീയതി അടിസ്ഥാനത്തിൽ തെരെയാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.
 
ഐഒഎസ് ഉപഭോക്താക്കൾക്കായിരിക്കും ആദ്യം ഈ സേവനം ലഭ്യമാവുക എന്നാണ് റിപ്പോർട്ട്. ചാറ്റിൽ ഒരു സന്ദേശം സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ വരുന്ന കീബോർഡിന് മുകളിലായി ഒരു കലണ്ടർ ബട്ടൻ നൽകിയിട്ടുണ്ടാകും. അതിൽ ലിക്ക് ചെയ്യുമ്പോൾ തീയ്യതി തെരെഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. തീയ്യതി തെരെഞ്ഞെടുത്താൽ ആ തീയതിയിൽ വന്ന സന്ദേശങ്ങൾ കാണാനാകും.
 
2 വർഷം മുൻപ് തന്നെ വാട്ട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article