ഇന്ത്യയിൽ 5G എത്തുന്നതിന് മുൻപ് 5Gസ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കുമെന്ന് റിയൽമി ഇന്ത്യ !

Webdunia
വെള്ളി, 17 മെയ് 2019 (14:58 IST)
4Gയിൽനിന്നും 5Gയിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ. 4G ഇന്ത്യയുടെ ടെലികോം രംഗത്തും സ്മാർട്ട്‌ഫോൺ വ്യവസായ രംഗത്തും വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. 5G വരുന്നതോടെ ആ വളർച്ചയുടെ തോത് ഇനിയും വർധിപ്പിക്കും എന്ന് ഉറപ്പാണ്. 5G സേവനം ലഭ്യമാകുന്നതിന് മുൻപ് തന്നെ ഇന്ത്യയിൽ 5G സ്മാർട്ട്‌ഫോണിനെ എത്തിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയൽമി ഇന്ത്യ സി ഇ ഒ മാധവ് സേത്ത്.
 
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ 5G സേവനം ലഭ്യമാക്കുന്നതിന് മുൻപ് തന്നെ റിയൽമി ഇന്ത്യയിൽ 5G സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കും എന്നായിരുന്നു മാധവ് സേത്ത് വാർത്താ ഏജൻസിയായ ഐ എ എൻ എസിനോട് വ്യക്തമാക്കിയത്. ചൈനീസ് വിപണിയിൽ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ റിയൽമി X ഉടൻ ഇന്ത്യയിലെത്തും എന്ന് സേത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
 
ഇന്ത്യൻ വിപണിയിൽ ഷവോമിക്ക് കടുത്ത വെല്ലുവിളി തന്നെയാണ് റിയൽമി ഒരുക്കുന്നത്. ഓപ്പോയുടെ ഉപ ബ്രാൻഡായി ഇന്ത്യൻ വിപണിയിലെത്തി പിന്നീട് മികച്ച സ്ഥാനം തന്നെ വിപണിയിൽ റിയൽമി കണ്ടെത്തി. ഷവോമിയുടെ ഓരോ മോഡലിനും മികച്ച കൗണ്ടർ സ്മാർട്ട് ഫോണുകളെ ഇറക്കി വിപണി പിടിക്കുകയാണ് ഇപ്പോൾ റിയൽമി, കഴിഞ്ഞ ഫെബ്രുവരിയിൽ ഓൻലൈൻ വൽഴിയുള്ള സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ റിയൽമി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഷവോമി നോട്ട് 7 സീരീസിന് കടുത്ത മത്സരം സൃഷ്ടിച്ച് അടുത്തിടെയാണ് റിയൽമി 3 പ്രോയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. 
 
ഈ വർഷത്തോടെ [രാജ്യത്ത് 5G ലഭ്യമാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കീലും 2020ഓടുകൂടി മാത്രമേ രാജ്യത്ത് 5G സേവനം ലഭ്യമാകൂ എന്ന് പിന്നീട് അറിയിക്കുകയായിരുന്നു. നിലവിൽ രാജ്യത്ത് 5G യുടെ ടെസ്റ്റിംഗ് നടന്നുവരികയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾ അടുത്തമാസം മുതൽ രാജ്യത്ത് 5G ടെസ്റ്റിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ആങ്ങനെയെങ്കിൽ 2020 ആദ്യത്തോടെ തന്നെ രാജ്യത്ത് 5G സേവനം ലഭ്യമായി തുടങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

Next Article