മുൻ‌വശം മുഴുവൻ പരന്നുകിടക്കുന്ന സ്ക്രീൻ, വിപ്ലവകരമായ ടെക്കനോളജിയുമായി വിവോ നെക്സ് 3 ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ !

Webdunia
ചൊവ്വ, 30 ജൂലൈ 2019 (16:50 IST)
മുൻവഷം പൂർണമായും സ്ക്രീനുമായി വിവോ നെക്സ് 3 അണിയറയിൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ടെക്ക് രംഗത്തെ പ്രധാന ചർച്ചാ‌വിഷയം. നിരവധി കാലത്തെ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായാണ് വലിയ സ്ക്രീനുകളുള്ള ഫോണുകളെ വിപണിയിലെത്തിക്കാൻ കമ്പനികൾക്കായത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അരികുകൾ ഇല്ലാത്ത മുൻവശം പൂർണമായും സ്ക്രീനോടുകൂടിയ ഫോണുകളെ കാലഘട്ടമാകും ഇനി വരാൻ പോകുന്നത്.
 
പോപ്പ് അപ്പ് സെൽഫി ക്യാമറകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ സ്ക്രീൻ വലിപ്പം കൂട്ടാൻ സധിച്ചിരുന്നു. ഐസ് യൂണിവേഴ്സ് എന്ന ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തോടുകൂടിയ ഒരു പോസ്റ്റാണ് വിവോ നെക്സ് 3യെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്. രണ്ട് കേർവ്ഡ് ഗ്ലാസുകൾ ചേർത്തുവച്ചിരിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
ഫോണിൽ പോപ്പ് സെൽഫി ക്യാമറ ഉണ്ടാകില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. അണ്ടർ സ്ക്രീൻ ക്യാമറയായിരിക്കും ഫോണിൽ ഉണ്ടാവുക. ഇതോടെ പുതിയ ടെക്കനോളജികൾ സ്മാർട്ട്‌ഫോണിൽ ചേർക്കപ്പെടും. അണ്ടർ സ്ക്രീൻ ക്യാമറകൾക്കായുള്ള പരീക്ഷണങ്ങൾ വിവോ ആരംഭിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും വിവോ സ്ഥിരീകരണം നൽകിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article