ജീവന് ഭീഷണിയെന്ന് പരാതി നൽകിയിട്ടും ഉന്നാവോ പെൺകുട്ടിയെ രക്ഷിക്കാൻ ആരും എത്തിയില്ല, നടന്നത് പെൺക്കുട്ടിയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം ?

ചൊവ്വ, 30 ജൂലൈ 2019 (16:15 IST)
ഉന്നാവോ പീഡനക്കേസിൽ എംഎൽഎക്കെതിരെ നടപടി എടുത്തത് തന്നെ വളരെ വൈകിയായിരുന്നു. പരാതികളിൽ നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ സ്വയം തീകൊളുത്തി. ഇതോടെ വിഷയം രാജ്യശ്രദ്ധ നേടിയതോടെ മാത്രമാണ് എംഎൽഎക്കെതിരെ നടപടി ഉണ്ടായത്.
 
എംഎൽഎ ജയിലിലായങ്കിലും സ്വാധീന ശക്തി ഉപയോഗിച്ച് പെൺക്കുട്ടിയുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജീവന് ഭീഷണിയുള്ളതായി വ്യക്തമാക്കി ജൂലൈ 12ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പെൺകുട്ടി കത്തെഴുതിയിരുന്നു തൊട്ടടുത്ത ദിവസം പെൺക്കുട്ടിയുടെ അമ്മ പൊലീസിലും പരാതി നൽകി. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
 
നമ്പർ മായ്ക്കപ്പെട്ട നിലയിലുള്ള ലോറി യുവതിയും കുടുംബവും അഭിഭാഷകനും അടങ്ങൂന്ന സംഘം സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കുടൂംബാംഗങ്ങൽ കൊല്ലപ്പെട്ടു. പെൺക്കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയിലാണ്. ഇത് സ്വാഭാവികമായ ഒരു അപകടമായി കണക്കാക്കാൻ സാധിക്കില്ല. പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ അപകടമുണ്ടായി. അപകടം ഉണ്ടാക്കിയതാകട്ടെ നമ്പർപ്ലേറ്റ് ഇല്ലാത്ത ലോറിയും.
 
വീട്ടിൽ ചിലർ എത്തി തങ്ങളെ ഭീഷണിപ്പെടുത്തി എന്ന് പെൺക്കുട്ടിയുടെ അമ്മ പൊലീസിലെത്തി പരാതി നൽകിയിട്ടും. യാതൊരു സുരക്ഷയും ഒരുക്കാതിരുന്ന പൊലീസിന്റെ നിലപാടും ദുരൂഹമാണ്. ബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് പരാതിപ്പെട്ടിട്ടും പൊലീസ് സുരക്ഷ ഒരുക്കിയില്ല എന്നത്. ആസൂത്രിതമായി യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത് എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍