ജാൻവിയും ഇഷാനും തമ്മിൽ പ്രണയത്തിൽ ? ബോണി കപൂറിന്റെ മറുപടി ഇങ്ങനെ !

ചൊവ്വ, 30 ജൂലൈ 2019 (14:35 IST)
ജാൻവി കപൂറും ഇഷാൻ ഖട്ടറും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ബോളിവുഡിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഇപ്പോൾ ഗോസിപ്പുകൾ ഒരുപടി കൂടി കടന്നിരികുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ജാൻവിയുടെ പിതാവും നിർമ്മാതാവുമായ ബോണി കപൂർ അംഗീകരിച്ചു എന്നാണ് ഇപ്പോൾ പ്രചരിക്കുന്നത് ഇതോടെ വിശദീകരണവുമായി ബോണി കപൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
ജാൻവിയും ഇഷാനും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ ബോണി കപൂർ നിഷേധിച്ചു. സൗഹൃദമല്ലാതെ മറ്റൊന്നും ഇരുവർക്കുമിടയിൽ ഇല്ലെന്നാണ് ബോണി കപൂർ വ്യക്തമാക്കിയിരിക്കുന്നത്. 'ജാൻവി‌യും ഇഷാനും ഒരുമിച്ച് സിനിമ ചെയ്തവരാണ്. അതിനാൽ അവർ തീർച്ചയായും സൗഹൃദത്തിലായിരിക്കും. അവരുടെ സൗഹൃദത്തെ ഞാൻ ബഹുമാനിക്കുന്നു' എന്നായിരുന്നു ബോണി കപൂർ വ്യക്തമാക്കിയത്.
 
ധടക് എന്ന സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നതരത്തിൽ വർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ പ്രണയത്തിലാണ് എന്ന വാർത്തകൾ ഇരുവരും നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ പലയിടങ്ങളിലും ജാ‌ൻവിയും ഇഷാന്നും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തിൽ വീണ്ടും പ്രചരണം ആരംഭിച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍