11ആം വയസിൽ 5 പേരെ കൊലപ്പെടുത്തി, പ്രതിക്ക് കാലം കാത്തുവച്ച വിധി മറ്റൊന്ന് !

ചൊവ്വ, 30 ജൂലൈ 2019 (13:17 IST)
പതിനൊന്നാം വയസിൽ നാല് സഹപാഠികളെയും അധ്യാപികയെയും വെടിവച്ച് കൊലപ്പെടുത്തിയ ഡ്യൂ ഗ്രാൻഡ് എന്ന 33കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു അർക്കൻസാസ് 167 ഹൈവേയിലായിരുന്നു അപകടം ഉണ്ടായത്. ഭാര്യ സ്റ്റെഫിയും രണ്ട് വയസുള്ള കുഞ്ഞുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 
 
ഡ്രൈവർ ഡനിയേലും അപകടത്തിൽ കൊല്ലപ്പെട്ടു. ഗ്രാന്റിന്റെ ഭാര്യയും കുഞ്ഞും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 1998ലാണ് ഡ്ര്യൂ ഗ്രാൻഡ് സഹപാഠികളെയും അധ്യാപികയെയും കൊലപ്പെടുത്തിയത്. അന്ന് ആൻഡ്രൂ ഗോൾഡൻ എന്നായിരുന്നു ഇയാളുടെ പേര്. പിന്നീട് ഡ്ര്യൂ ഗ്രാൻഡ് എന്ന് പേര് മാറ്റുകയായിരുന്നു.
 
അർക്കാൻ ജോൺസ്‌ബെറൊ വെസ്റ്റ് സൈഡ് മിഡിൽ സ്കൂളിലായിരുന്നു സംഭവം. മറ്റൊരു സുഹൃത്തും ഇയാളുടെ സഹായത്തിനുണ്ടായിരുന്നു. ഇരുവരും ചേർന്ന് സ്കൂളിലെ ഫയർ അലാം ആക്ടിവേറ്റ് ചെയ്തു. ഇതോടെ കുട്ടികളെയുംകൊണ്ട് അധ്യാപകർ പുറത്തെത്തിയതോടെ ഗ്രാൻഡ് ലക്ഷ്യമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
 
ഇവരെ ജുവനൈലായി പരിഗണിച്ചാണ് കോടതി ശിക്ഷ നൽകിയത് ഗാർഡനെ 21വയസ് വരെ തടവിൽ വച്ച ശേഷം 2007ലാണ് മോചിപ്പിച്ചത്. കൂട്ടുപ്രതി 2005ൽ മോചിതനായിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് 150 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് 2017ൽ കോടതി വിധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍