ജാൻ‌വിയും ഇഷാനും പ്രണയത്തിൽ, വീണ്ടുമൊന്നിക്കുന്നു; പ്രതികരിച്ച് ബോണി കപൂർ

ചൊവ്വ, 30 ജൂലൈ 2019 (13:29 IST)
ജാൻവി കപൂറും ഇഷാന്‍ ഖട്ടറും തമ്മില്‍ പ്രണയത്തിലാണ് എന്ന വാർത്തകൾ തള്ളി ബോണി കപൂർ. ഇരുവരും തമ്മിൽ നല്ല സൌഹൃദമാണെന്നാണ് ബോണി കപൂർ പറയുന്നത്. ഇഷാനും ജാൻവിയും ഒന്നിച്ച് സിനിമ ചെയ്തു. അതുകൊണ്ട് അവർ തീർച്ചയായും സൗഹൃദത്തിലായിരിക്കും. അവരുടെ സൌഹൃദത്തെ താൻ ബഹുമാനിക്കുന്നു എന്നാണ് ബോണി കപൂർ പറയുന്നത്. 
 
ധടക് എന്ന ചിത്രത്തിലൂടെ ജാൻ‌വിയുടെ അരങ്ങെറ്റം. ഇരുവരും നായിക നായകനായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. പിന്നാലെയാണ് ജാൻവിയും ഇഷാനും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. ഡിയർ കോമ്രേഡിന്റെ ഹിന്ദി പതിപ്പിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍