ആൽപ്സിന്റെ പർവത ശിഖരത്തിൽ വിള്ളൽ, ആശങ്കയോടെ ശാസ്ത്രലോകം !

ചൊവ്വ, 30 ജൂലൈ 2019 (15:09 IST)
കിരീടം ചൂടിയ പർവതം എന്നാണ് ആൽപ്സ് പർവതത്തെ വിശേഷിപ്പിക്കാറുള്ളത്. കിരീടം എന്ന് തോന്നിക്കുന്ന ശിഖരമുഖം പർവതത്തിനുണ്ട് എന്നതിനാലാണ് ഈ വിശേഷണം. എന്നാൽ ലോകമെമ്പാടും പ്രശസ്തമായ ഈ കിരീടം തകർന്നുവീഴുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ശാസ്ത്രലോകം കാലാവസ്ഥ വ്യതിയാനം തന്നെയാണ് ആൽപ്സിന്റെ കിരീടത്തിനും ഭീഷണിയാകുന്നത്.
 
മാറ്റർഹോണിൽ ആൽപ്സിന്റെ പർവത ശിഖര മുഖത്ത് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നു. യൂറോപ്പിലാകെ താപക്കാറ്റ് വീശിയതിന് പിന്നാലെ മഞ്ഞുരുകൽ രൂക്ഷമാണ്. ഇതാണ് പർവത ശിഖരത്തിൽ വിള്ളലുകൾ വീഴ്ത്തിയത് അനുമാനം.മഞ്ഞ്. കാലങ്ങളായി ഉഞ്ഞുകിടന്നിരുന്ന മഞ്ഞുപാളികല് ഉരുകാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു മാറ്റം ആൽപ്സിൽ രൂപപ്പെടാൻ തുടങ്ങിയത്. 
 
മഞ്ഞുരുകൽ രൂക്ഷമായതോടെ. സമുദ്രനിരപ്പിൽനിന്നും 4478 മീറ്റർ ഉയർത്തിലുള്ള മാറ്റർഹോണിൽ ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അറിയുന്നതിനായി ഗവേഷകർ അൻപത് സെൻസറുകൾ സ്ഥാപിച്ചിരുന്നു, ഇവയാണ് വിള്ളലുകൾ കണ്ടെത്തിയത്. നിലവിൽ കണ്ടെത്തിയ വിള്ളലുകൾ ഒന്നും പർവത ശിഖരത്തിന് ഭീഷണിയാകുന്ന തരത്തിലുള്ളവയല്ല. എന്നാൽ മഞ്ഞുരുകുന്നതോടൊപ്പം വിള്ളലുകളും വലുതായാൽ പർവത ശിഖരം തകർന്നുവീണേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍