അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ദാമ്പത്യജീവിതത്തെ നശിപ്പിക്കുന്നുവെന്ന് പഠനം

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (22:11 IST)
ഇന്ത്യയിൽ 88 ശതമാനം ആളുകളുടെ ദാമ്പത്യജീവിതത്തെയും അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ബാധിക്കുന്നതായി റിപ്പോർട്ട്. സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സൈബർ മീഡിയ റിസർച്ചുമായി നടത്തിയ പഠനത്തിൽ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നുണ്ട്.
 
പങ്കാളിയുമായി ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം അവർ ഫോണിലാണ് ചെലവഴിക്കുന്നത്. പത്തനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. സർവേയിൽ പങ്കെടുത്ത 88 ശതമാനം പേർ അമിത സ്മാർട്ട് ഫോൺ ഉപയോഗം തങ്ങളുടെ ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുന്നതായി സമ്മതിക്കുന്നു.
 
പഠനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ഫോണ്‍ ഉപയോഗിക്കുന്നത് ശരാശരി 4.7 മണിക്കൂറാണ്. ഡൽഹി,മുംബൈ,കൊൽക്കത്ത,ചെന്നൈ,ഹൈദരാബാദ്,ബാംഗ്ലൂർ,അഹമ്മദാബാദ്,പുനെ എന്നിവിടങ്ങളിലെ 1000 

അനുബന്ധ വാര്‍ത്തകള്‍

Next Article