നാളെ ആകാശത്ത് ഉത്കവർഷം, വിസ്മയ കാഴ്ച നാളെ പുലർച്ചെ 2 മണിക്കും 3 മണിക്കും മധ്യേ

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (14:37 IST)
നാളെ ആകാശത്തൊരുങ്ങുക വിസ്മയക്കാഴ്ച. നൂറുക്കണക്കിന് ഉത്കകളാണ് നാളെ ഭൂമിയെ ലക്ഷ്യമാക്കി വരിക. പുലർച്ചെ 2നും മൂന്നിനും മധ്യേ ആകാശത്ത് ഉത്കവർഷം സംഭവിക്കും. ബെംഗളൂരുവിലുള്ളവർക്ക് നഗ്ന നേത്രങ്ങൾകൊണ്ട് ഈ ആകാശകാഴ്ച കാണാനാവും.
 
നാസ നൽകുന്ന വിവരമനുസരിച്ച് ണിക്കൂറിൽ 100-150 ഉത്കകളാകും വർഷിക്കുക. സെക്കൻഡിൽ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉത്ക വർഷം. ബെംഗളുരുവിൽ ഹസർഗട്ട,ബന്നെർഗട്ട,ദേവരാായനദുർഗ,കോലാർ എന്നിവിടങ്ങളിൽ വ്യക്തമായി ഉത്കവർഷം കാണാം. ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇത് കാണാനാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍