പ്രാദേശിക ഉപഗ്രഹ കമ്പനികള്‍ക്ക് ബഹിരാകാശ ഉപഗ്രഹങ്ങള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍, അനുമതികള്‍, അംഗീകാരങ്ങള്‍ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ സ്പേസ്‌കോം നയം.
ഇതോടെ ലോ-എര്‍ത്ത് ഓര്‍ബിറ്റ്, മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹ വ്യൂഹത്തില്‍ നിന്നുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് അനുമതി ലഭിക്കും.നിലവില്‍ ജിയോ സ്‌റ്റേഷനറി ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.