ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് ചൈനയുടെ കളി വേണ്ട, മികച്ച ഇന്ത്യൻ ആപ്പുകൾ ഒരുക്കാൻ 7000 അപേക്ഷകൾ കേന്ദ്രം പരിശോധിയ്ക്കുന്നു

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (08:13 IST)
ഡൽഹി: ഇന്ത്യയുടെ സൈബർ ഡിജിറ്റൽ ഇടങ്ങളിൽ ചൈനയുടെ സ്വാധീനം പൂർണമായും ഒഴിവാക്കുന്നതിനായുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ ജനതയ്ക്ക് ആവശ്യമായ മികച്ച ഇന്ത്യൻ നിർമ്മിത ആപ്പുകൾ ഒരുക്കുന്നതിനായി 7000 അപേക്ഷകൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ പാാർലമെന്റിനെ അറിയിച്ചു. 
 
ഡിജിറ്റൽ ഇന്ത്യ അത്മ നിർഭർ ഭാരത് ചലഞ്ചിന്റെ ഭാഗമായാണ് 7000 ലധികം അപേക്ഷകൾ വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽനിന്നും വിവിധ മേഖലയിലുള്ളവർക്ക് ഉപയോഗപ്രദമായ ആപ്പുകൾ കണ്ടെത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതിർത്തിയിൽ ഇന്ത്യൻ ചൈന സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടിക്‌ടോക്‌ ഉൾപ്പടെ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെ ഡിജിറ്റൽ രംഗത്ത് സ്വയം പര്യാപ്‌തത കൈവരിക്കാൻ ഉന്ത്യ നീക്കങ്ങൾ ആരംഭിയ്ക്കുന്നത് ചൈനയ്ക്ക് കടുത്ത തിരിച്ചടിയാണ്.     

അനുബന്ധ വാര്‍ത്തകള്‍

Next Article