കനത്ത് ഇടിവ് നേരിട്ട് പേടിഎം: ഓഹരിവില 13 ശതമാനം ഇടിഞ്ഞ് 677 രൂപയിലെത്തി

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (20:22 IST)
പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു.
 
തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. 2150 രൂപയിൽ ഇഷ്യൂ ചെയ്‌ത കമ്പനി 69 ശതമാനം നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article