രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ അറുപതുശതമാനം സ്ത്രീകളും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സർവേ റിപ്പോർട്ട്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേയിലാണ് ഈ വിവരങ്ങളുള്ളത്.
ആന്ധ്ര(21%) അസം(28.2) ബിഹാർ(20.6) ഗുജറാത്ത് (30.8) കർണാടക (35) മഹാരാഷ്ട്ര (38) മേഘാലയ (34.7) തെലങ്കാന(26.5) പശ്ചിമ ബംഗാൾ(35.5) ദാദ്ര നാഗർ ഹവേലി,ദാമൻ ഡ്യു(36.7) ആൻഡമാൻ നിക്കോബാർ(34.8) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങലിലുമാണ് നാൽപ്പത് ശതമാനത്തിന് താഴെ സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.