ഓണ്‍ലൈന്‍ ഗൈമുകള്‍ക്കായി നിയമം കൊണ്ടുവരുന്നതുവരെ പബ്ജിയുടെ നിരോധനം മാറ്റരുതെന്ന് ദേശീയ ബാലാവകാശ കൗണ്‍സില്‍

ശ്രീനു എസ്

ശനി, 12 ഡിസം‌ബര്‍ 2020 (09:06 IST)
ഓണ്‍ലൈന്‍ ഗൈമുകള്‍ക്കായി നിയമം കൊണ്ടുവരുന്നതുവരെ പബ്ജിയുടെ നിരോധനം മാറ്റരുതെന്ന് ദേശീയ ബാലാവകാശ കൗണ്‍സില്‍. പബ്ജി ഇന്ത്യന്‍ ഗെയിമില്‍ നിരവധിമാറ്റങ്ങള്‍ കൊണ്ടുവന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പബ്ജിയുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
 
ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പബ്ജിയുടെ നിരോധനത്തിന് പ്രധാനകാരണം ഗെയിമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നോക്കിയിരുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റായിരുന്നു എന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍