പിങ്ക് പന്തിൽ കളം നിറഞ്ഞ് പേസർമാർ, സന്നാഹമത്സരത്തിൽ ഓസീസ് എ‌‌യെ എറിഞ്ഞിട്ട് ഇന്ത്യ

ശനി, 12 ഡിസം‌ബര്‍ 2020 (08:15 IST)
ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തിൽ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസ് നിര. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 194 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ വെറും 108 റൺസിലാണ് ഇന്ത്യൻ ബൗളിങ് പട എറിഞ്ഞിട്ടത്.
 
മത്സരത്തിൽ ഇന്ത്യക്കായി മുഹമ്മദ് ഷമിയും നവ്‌ദീപ് സെയ്‌നിയും 3 വിക്കറ്റുകൾ വീതം നേടി. ബു‌മ്ര രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ പേസ് പടയുടെ ശക്തമായ ആക്രമണം നേരിട്ട ഓസീസ് ബാറ്റിങ് നിരയിലെ നാല് പേർക്ക് മാത്രമെ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
 
ഓസീസിനായി ഓപ്പണർ മാർക്കസ് ഹാരിസ് 26 റൺ‌സെടുത്തു. 32 റൺസെടുത്ത അലക്‌സ് ക്യാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. അതേസമയം ആദ്യ ഇന്നിങ്സിൽ വൻ തകർച്ചയെ നേരിട്ട ഇന്ത്യൻ ബാറ്റിങ് നിര. പത്താം വിക്കറ്റിൽ ജസ്‌പ്രീത് ബു‌മ്രയും മുഹമ്മദ് സിറാജും ചേർന്ന് നേടിയ 71 റൺസിന്റെ ബലത്തിലാണ് 194 എന്ന പൊരുതാവുന്ന സ്കോറിൽർത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍