ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കുമോ? നിർണായകമായ ഫിറ്റ്‌നസ് പരിശോധന ഇന്ന്

വെള്ളി, 11 ഡിസം‌ബര്‍ 2020 (11:59 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കുമോ എന്ന കാര്യം ഇന്നറിയാം. ബെംഗളൂരുവിൽ ഇന്ന് നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുകയാണെങ്കിൽ രോഹിത് ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും.
 
ഓസ്ട്രേലിയയിൽ എത്തിയല്ലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉള്ളതിനാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ രോഹിത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 
 
അതേസമയം ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സീനിയർ താരമായ ഇഷാന്ത് ശർമ്മയ്‌ക്ക് ഓസീസ് പര്യടനം നഷ്ടമാകും എന്ന് ഏതാണ്ട് ഉറപ്പായി. ഇന്ത്യൻ ടീമിനായി 97 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമായ ഇഷാന്തിന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയായേക്കാനാണ് സാധ്യത. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പകലും രാത്രിയുമായുള്ള മത്സരത്തോടെയാണ് നാല് ടെസ്റ്റുകളുടെ ഇന്ത്യ-ഓസീസ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍