വൺപ്ലസ് 7 Proയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്, സ്മാർട്ട്‌ഫോണിന്റെ വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ !

Webdunia
വ്യാഴം, 9 മെയ് 2019 (16:44 IST)
വൺപ്ലസ് സെവൻ സീരീസിലെ പ്രീമിയം ഫോണായി വൺപ്ലസ് 7 പ്രോ ഉടൻ എത്തും എന്ന വിവരം പുറത്തുവന്നതോടെ സ്മർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. വൺപ്ലസ് 7 പ്രോയുടേതെന്ന് കരുതപ്പെടുന്ന ചില ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വൺ പ്ലസ് സെവാൻ പ്രോയുടെ വില ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൽ ലീക്കായിരിക്കുകയാണ് ഇപ്പോൾ 
 
699 യൂറോയിലാണ് സ്മാർട്ട്ഫോണിന്റെ ബേസ്  മോഡലിന് വില അരംഭിക്കുന്ന,ത്. 819 യൂറോയാണ് ഉരർന്ന് വേരിയന്റിന്റെ വില. വൻപ്ലസ് 7 പ്രോയുടെ 6 ജി ബി റാം 128 ജി ബി വേരിയാന്റിനാണ് 699 യുറോ വില വരിക ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 54,675 രൂപ വരും. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറയാനാണ് സാധ്യത.
 
സ്മാർട്ട്‌ഫോണിന്റെ 8 ജി ബി റാം 256 ജി ബി സ്റ്റോറേജ് വേരിയന്റിന് 749 യൂറോയായിരിക്കും വില. 12 ജി ബി റാം 256 ജി ബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിനാണ് 813 യൂറോ വില നൽകേണ്ടി വരിക. ഇത് ഇന്ത്യൻ രൂപയിലേക്ക് കൺവേർട്ട് ചെയ്താൽ ഏകദേശം 64,000 രൂപ വരും.      
 
ഫോണിന്റെ ബേസ് വേരിയന്റുകൾ സിംഗിൾ കൾർ ഓപ്;ഷനിൽ മാത്രമേ ലഭ്യമാകു എന്നാണ് റിപ്പോർട്ടുകൾ, ഉയർന്ന വേരിയന്റുകൾ മൂന്ന് കളർ ഓഫനിൽ ലഭ്യമാകും. വൺപ്ലസ് ഇതേവരെ പുറത്തിറക്കിയതിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് പ്രീമിയം സ്മാർട്ട്‌ഫോണായി തന്നെയാണ് വൺപ്ലസ് 7 പ്രോ എത്തുക 2019ൽ 5G സ്മാർട്ട്ഫോൻ പുറത്തിറക്കും എന്ന് വൺ പ്ലസ് പ്രഖ്യാപിച്ചത് സെവൻ പ്രോയെ മുന്നിൽ കണ്ടാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
നോച്ച്‌ലെസ് ഫുൾ വ്യു കേർവ്ഡ് എഡ്ജ് ഡിസ്‌പ്ലേയോടുകൂടിയുള്ള ഫോണാണ് ചിത്രത്തിൽ ഉള്ളത്. വിവോ നെക്സിലേതിന് സമാനമായ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. സോണിയുടെ ഐ എം എക്സ് സെൻസറുകൾ കരുത്ത് പകരുന്ന 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 8 മെഗാപിക്സലിന്റെ ടേർഷറി സെൻസർ എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ ഉണ്ടാക്കും എന്നാണ് വിവരം.
 
ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജൻ ഒ എസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക എന്ന പുറഥുവരുന്ന ല്രിപ്പോർട്ടുകൾ. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000എം എ എച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article