പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Ponnani Lok Sabha Election 2019 Live Result

ചൊവ്വ, 21 മെയ് 2019 (22:29 IST)
[$--lok#2019#state#kerala--$]
 
പ്രമുഖ സ്ഥാനാർത്ഥികൾ:-  ഇ ടി മുഹമ്മദ് ബഷീർ(യുഡിഎഫ്), പി വി അൻവർ (എൽഡിഎഫ്)
 
മുസ്ലീം ലീഗിന്റെ ഇളകാത്ത ചരിത്രം പേറുന്ന മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിന്റെ പരീക്ഷണങ്ങൾ പൊന്നാനിയിൽ ജയം കണ്ടില്ല. എന്നാൽ ചില അടിയൊഴുക്കുകൾ ഉണ്ടായോ? കഴിഞ്ഞ രണ്ടു തവണയും ഇ ടി മുഹമ്മദ് ബഷീറാണ് കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിന്റെ പരീക്ഷണങ്ങൾ പൊന്നാനിയിൽ ജയം കണ്ടില്ല വിജയിച്ചത്.
 
2009ൽ സിപിഐഎമ്മിൽ നിന്ന് സിപിഎം സീറ്റ് ഏറ്റെടുത്തു. മദനിയുടെ പിന്തുണയിൽ ഹുസൈൻ രണ്ടത്താണിയെ പരീക്ഷിച്ചു. എന്നിട്ടും ഇ ടി ജയിച്ചത് 82,684 വോട്ടിന്റെ ഭൂരിപക്ഷത്തിന്. എന്നാൽ 2014ൽ ലീഗിന് ഈ വിജയം ആവർത്തിക്കാനായില്ല. വി ടി അബ്ദു റഹ്മാനെ നിർത്തിയുള്ള സിപിഎമ്മിന്റെ പരീക്ഷണം യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ വീഴ്ത്തി. ഇ ടി യുടെ ഭൂരിപക്ഷം 25,410 ആയി കുറഞ്ഞു. കോൺഗ്രസ് വോട്ടുകൾ മാറുന്നതാണ് ലീഗിനെ തളർത്തുന്നത്.ആ സാധ്യതയാണ് എൽഡിഎഫ് തേടുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നില വീണ്ടും പരുങ്ങലിലായി.
 
[$--lok#2019#constituency#kerala--$]
 
മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചു. മറ്റിടങ്ങളിൽ നേട്ടമുണ്ടാക്കി. യുഡിഎഫ് ഭയക്കുന്നതും അതാണ്. മൂന്ന് മുന്നണികൾക്കും കിട്ടാത്ത വോട്ടുകൾ അരലക്ഷത്തിനു താഴയെയുള്ളൂ. ഇതിൽ എസ്‌ഡിപിഐ നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്.
 
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.

വെബ്ദുനിയ വായിക്കുക