ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള ഫോട്ടോ ഷെയറിങ് സോഷ്യൽ മീഡിയ സ്പേസ് ആണ് ഇൻസ്റ്റഗ്രാം. വാട്ട്സ് ആപ്പിനൊപ്പം നിരവധി ഫീച്ചറുകളാണ് ഫെയ്സ്ബുക്ക് ഓരോ ദിവസവും ഇൻസ്റ്റഗ്രാമിലും നൽകുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നമ്മളെ ഫോളോ ചെയ്യുന്നവരെയും നമ്മൾ ഫോളോ ചെയ്യുന്നവരെയും വേർതിരിച്ച് മനസിലാക്കാൻ സാധികുന്ന വിധത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിറിക്കുകയാണ് ഇൻസ്റ്റഗ്രാം.
'അണ്‍ഫോളോ സജഷന്‍' എന്ന ഫിച്ചർ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ കൂടുതൽ കാര്യക്ഷമായ പതിപ്പാണ് 'ഫോളോവർ ക്യാറ്റഗറി' എന്ന പുതിയ ഫീച്ചർ. ഇത് ഫോളോവേഴ്സിനെ കുറിച്ച് ഉപയോക്താവിന് കൃത്യമായ വിവരം നൽകും. രണ്ട് ക്യാറ്റഗറികളണ് പൂതിയ ഫീച്ചറിൽ ഉള്ളത്.
'അക്കൗണ്ട്സ് യു ഡോണ്ട് ഫോളോ ബാക്ക്', 'ലീസ്റ്റ് ഇന്ററാക്ടഡ് വിത്ത്' എന്നിവയാന് ഈ രണ്ട് ക്യാറ്റഗറികൾ. നിങ്ങളെ ഫോളോ ചെയ്യുകയും എന്നാൽ നിങ്ങൾ ഫോളോ ചെയ്യാത്തവരുമായ ആളുകളെ കണ്ടെത്തുന്നതിനുള്ളതാണ് ആദ്യ ക്യാറ്റഗറി. അപരിചിതരെ നീക്കംചെയ്യാൻ ഇത് സഹായിക്കും. കഴിഞ്ഞ 90 ദിവസങ്ങളായി നിങ്ങള്‍ യാതൊരു വിധത്തിലും സംവദിക്കാത്ത പ്രൊഫൈലുകളാണ് രണ്ടാമത്തെ ക്യാറ്റഗറി കാട്ടിത്തരിക. പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.