ആ ഓസിസ് താരത്തെപ്പോലെ റണ്ണൗട്ട് ആകരുത്, മുന്നറിയിപ്പുമായി രവീന്ദ്ര ജഡേജ

വെള്ളി, 27 മാര്‍ച്ച് 2020 (16:11 IST)
രാജ്യത്ത് കോവിഡ് 19 ഭീതി പടരുകയാണ്. ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും പലരും ഇത് ലംഘിച്ച് പുറത്തിറങ്ങുകയാണ് ഇതിനെതിരെ സിനിമ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ നിരവധിപേർ പലവിധ ബോധവത്കരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.    
 
ശ്രദ്ധക്കുറവ് കാരണം ജീവിതത്തിൽ റണ്ണൗട്ട് ആവരുത് എന്നാണ് ആരാധകരട് ജഡേജ പറയുന്നത്. അതും ഏതൊരു ക്രിക്കറ്റ് പ്രേമിയും വീണ്ടു, വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു റണ്ണൗട്ട് വീഡിയോ പങ്കുവച്ചുകൊണ്ട്. 2019ല്‍ ഓസ്‌ട്രലിയക്കെതിരായ ഏകദിനത്തില്‍ അഡ്‌ലെയ്‌ഡില്‍ ഓസീസ്‌ ബാറ്റ്‌സ്‌മാന്‍ ഉസ്‌മാന്‍ ഖവാജയെ റണ്‍ഔട്ടാക്കുന്ന വീഡിയോയാണ്‌ താരം പങ്കുവച്ചിരിക്കുന്നത്.
 
പോയിന്റില്‍ നിന്നും അതിവേഗം പന്ത് കൈക്കലാക്കി നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡിലേക്ക്‌ നേരിട്ടൊരു ഹിറ്റ്. അമ്പയർക്ക് പോലും ആ വേഗത അളക്കാൻ സാധിച്ചില്ല. പിന്നീട് തേർഡ് അമ്പയറാണ് ഔട്ട് എന്ന വിധി പ്രഖ്യാപിച്ചത്. ഈ കോവിഡ് കാലത്ത് ഇങ്ങനെ റണ്ണൗട്ട് ആകരുത് എന്നും സുരക്ഷിതരായി ഇരിക്കണം എന്നുമാണ് താരം ആരാധകരോട് പറയുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Stay safe, stay at home. Runout matt hona. ❌

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍