കോവിഡ് 19നെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. അതുപോലെതന്നെ രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് പ്രധാനമാണ്. സൈന്യത്തിലുള്ളവര്‍ക്ക് പലപ്പോഴും സാമൂഹിക അകലം പാലിക്കുക സാധിക്കണമെന്നില്ല എന്നാല്‍ വ്യക്തിശുചിത്വം പാലിക്കണം ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സൈനികർ അത് കർശനമായി പാലിക്കണം എന്നും കരസേന മേധാവി പറഞ്ഞു.