പ്രൈവസി പോളിസി പ്രശ്‌നമായി? സി‌ഗ്‌നലും ടെലഗ്രാമും തേടിയെത്തിയത് 40 ലക്ഷത്തിലേറെ പേർ

Webdunia
ബുധന്‍, 13 ജനുവരി 2021 (16:37 IST)
പുതിയ പ്രൈവസി പോളിസിയുമായി വാട്ട്സാപ്പ് എത്തിയതിന് പിന്നാലെ വാട്ട്‌സാപ്പ് ഉപേക്ഷിച്ച് ലക്ഷകണക്കിന് ഉപയോക്തക്കൾ. വാട്ട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി പ്രഖ്യാപിച്ചതിന് പിന്നാലെ വാട്ട്‌സാപ്പ് ഡൗൺലോഡുകളിൽ 35 ശതമാനത്തോളം ഇടുവുണ്ടായതായാണ് റിപ്പോർട്ട്.
 
അതേസമയം വാട്ട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാം,സിഗ്നൽ എന്നീ മെസേജിങ് ആപ്പുകളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർ‌ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസാം ആറാം തീയ്യതിക്ക് ശേഷം 27 ലക്ഷത്തിലധികം ആളുകളാണ് സിഗ്നലിലേക്ക് മാറിയത്. 16 ലക്ഷത്തോളം പേർ ടെലഗ്രാമിലേക്കും മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article