അതിതീവ്ര കൊവിഡ് ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു, ജനിതകവ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

Webdunia
ബുധന്‍, 13 ജനുവരി 2021 (15:03 IST)
ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്തെ ആറ്‌ പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേർക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്.
 
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്രം അറിയിച്ചു. ഇവരുടെ സമ്പർക്കപട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച ആളുകൾ ബന്ധപ്പെട്ട മറ്റുള്ളവരെ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article