കടുത്ത നടപടികളുമായി മെറ്റ, രാജ്യത്തെ 2.29 കോടിയിലധികം കണ്ടൻ്റുകൾക്കെതിരെ നടപടി

Webdunia
ശനി, 24 ഡിസം‌ബര്‍ 2022 (15:09 IST)
വാട്ട്സാപ്പിന് പിന്നാലെ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടൻ്റുകൾക്കെതിരെ നടപടികൾ ആരംഭിച്ച് മെറ്റ. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇന്ത്യൻ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്ത 2.29 കോടിയിലധികം കണ്ടൻ്റുകൾക്കെതിരെയാണ് നടപടി.
 
കമ്പനിയുടെ ഇന്ത്യയിലെ പ്രതിമാസ റിപ്പോർട്ടിലെ റിപ്പോർട്ട് ഡേറ്റ പ്രകാരം ഫേസ്ബുക്കിലെ 1.95 കോടിയിലധികവും ഇൻസ്റ്റാഗ്രാമിലെ 33.9 ലക്ഷം കണ്ടന്റുകൾക്കെതിരെയും കമ്പനി നടപടിയെടുത്തു. ഇതിൽ 1.49 കോടി പോസ്റ്റുകൾ സ്പാമാണ്. 18 ലക്ഷം കണ്ടൻ്റുകൾ നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്.
 
അക്രമം,മുറിവേൽപ്പിക്കലുമായി ബന്ധപ്പെട്ട 12 ലക്ഷം പോസ്റ്റുകൾ,ഇൻസ്റ്റാഗ്രാമിൽ‍ ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം കണ്ടന്റുകളും, അക്രമാസക്തമായ 7.27 ലക്ഷം പോസ്റ്റുകളും എടുത്തുകളഞ്ഞു. 7.12 ലക്ഷം പോസ്റ്റുകൾ മുതിർന്നവരുടെ നഗ്നത, ലൈംഗിക കണ്ടൻ്റുകൾ എന്നിവയാണ്. ഭീഷണീപ്പെടുത്തൽ, ഉപദ്രവം എന്നീ വിഭാഗത്തിൽപ്പെട്ട 4.84 ലക്ഷം പോസ്റ്റുകളും കമ്പനി നീക്കം ചെയ്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article