ഇന്‍സ്റ്റഗ്രാമില്‍ മുട്ടയെ മലര്‍ത്തിയടിച്ച് മെസി; ലൈക്കുകളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

ബുധന്‍, 21 ഡിസം‌ബര്‍ 2022 (08:41 IST)
ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ പുതിയ ചിത്രം. ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. മെസി പങ്കുവെച്ച ചിത്രം ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള ചിത്രമായി മാറിക്കഴിഞ്ഞു. 
 
6.74 കോടി ലൈക്കുകളാണ് മെസിയുടെ ചിത്രത്തിനു ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇത് ചരിത്രമാണ്. 'വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ്' എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിനു ലഭിച്ച 5.70 കോടിയുടെ ലൈക്കുകളുടെ റെക്കോര്‍ഡിനെയാണ് മെസിയുടെ ചിത്രം മറികടന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

ഇന്‍സ്റ്റഗ്രാമില്‍ മെസിക്ക് നാല് കോടിയോലം ഫോളോവേവ്‌സ് ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍