സേവനങ്ങൾ ഇനി പൂർണസൗജന്യമല്ല; ആക്ടീവ് അല്ലെങ്കിൽ ജിമെയിലിലെയും ഡ്രൈവിലെയും രേഖകൾ ഡിലീറ്റ് ചെയ്യും

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (13:47 IST)
പോളിസിയിൽ മറ്റം വരുത്തി ഗൂഗിൾ. സേവനങ്ങൾ സേവനങ്ങൾ ഇനി പൂർണമായും സൗജന്യമാകില്ല. എന്നു മാത്രമല്ല ആക്ടിവ് അല്ലാത്ത അക്കൗണ്ടുകളിലെ രേഖളും വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. അടുത്ത വർഷം ജൂൺ ഒന്നുമുതലാണ് പുതിയ പോളിസി പ്രാബല്യത്തിൽ വരിക. രണ്ടുവർഷമായി ആക്ടീവ് അല്ലാത്ത ജിമെയിലിലെയും ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങളാണ് ഡിലീറ്റ് ചെയ്യുക. 
 
'ജി മെയില്‍, ഡ്രൈവ്, ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്‌റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും' എന്ന് ഗൂഗിൾ വ്യക്തമാക്കി. ഡേറ്റകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകും. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതിരിയ്ക്കാൻ കൃത്യമായ ഇടവേളകളിൽ പ്ലാറ്റ്ഫോമുകൾ സന്ദർശിയ്ക്കണം എന്ന് ഗൂഗിൾ നിർദേശം നൽകിയിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസിലോ, ഡ്രൈവിലോ 15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് ആവശ്യമെങ്കിൽ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്‌റ്റോറേജ് പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യാം. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article