നിങ്ങളുടെ വ്യാകരണം ശരിയല്ലെങ്കിൽ ഇനി ഗൂഗിൾ ഡോക്സ് തിരുത്തും !

Webdunia
വ്യാഴം, 26 ജൂലൈ 2018 (16:47 IST)
ഗൂഗിളിന്റെ വേര്‍ഡ് പ്രോസസര്‍ ആപ്ലിക്കേഷനായ ഡോക്‌സ് ഇനി വ്യാകരണത്തെറ്റുകള്‍ തിരുത്തും. ഗൂഗിൾ പുതുതായി വികസിപ്പിച്ചെടുത്ത ആക്ഷരത്തെറ്റ് തിരുത്തുന്ന ടൂളുമായി സംയോജിപ്പിച്ചണ് വ്യാകരണ പിശകുകൾ കണ്ടെത്തി തിരുത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 
 
പുതിയ സംവിധാനത്തിലൂടെ റ്റൈപ്പ് ചെയ്യുന്ന വരികളിലെ വ്യാകരണ പിശകുകള ഡോക്സ് പ്രത്യേകം വേർതിരിച്ച് കാണികും. ഇത് തിരുത്തുന്നതായുള്ള ഓപ്ഷനും വരും. ആവശ്യമെങ്കിൽ തിരുത്തുകയോ ഇല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ടാകും. 
 
ഗൂഗിള്‍ മെഷീന്‍ ലേണിങ‌് ആല്‍ഗോരിഥവും സ്‌‌പെല്ലിങ‌് ചെക്കറും ഉപയോഗിച്ചാണ് പുതിയ ഫീച്ചറും കൊണ്ടുവരുന്നത്. ഒരു ഡോകുമെന്റ് ടൈപ്പ് ചെയ്ത് നമ്മൾ അനുവദിച്ചാൽ ശേഷം സാധ്യമയ തിരുത്തുകൾ എല്ലാം ഇനി ഗൂഗിൾ ഡോക്സ് തന്നെ ചെയ്തോളും. പൂതിയ സംവിധാനം ഗൂഗിൾ എത്രയും പെട്ടന്ന് തന്നെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article