തൊഴിലാളികളെ ബന്ദികളാക്കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്ന് മാവോയിസ്റ്റുകൾ

വ്യാഴം, 26 ജൂലൈ 2018 (14:39 IST)
വയനാട്ടില്‍ മേപ്പാടിയിലെ കളളാടി എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊളളായിരം കണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന ആരോപണം തെറ്റാണെന്ന് മാവോയിസ്റ്റുകൾ. ബന്ധിയാക്കി എന്നത് പൊലീസിന്റെ നാടകം മാത്രമാണെന്നും തൊഴിലാളികളെ  ബന്ധികളാക്കുന്നത് തങ്ങളുടെ നയമല്ലെന്നും മാവോയിസ്‌റ്റ് നാടുകാണി ഏരിയാ ദളത്തിന്റേതായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 
തങ്ങളുടെ സ്വാഭാവികമായ ഗൃഹ സന്ദർശനത്തിന്റെ ഭാഗമായാണ് അന്ന് സ്ഥലത്തെത്തിയത്. തൊഴിലാളികളോട് അവരുടെ തൊഴിലിനെ കുറിച്ചും ജീവിത പ്രശ്നങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. മാവോയിസ്റ്റുകൾ മുന്നോട് വക്കുന്ന ആശയങ്ങളെ കുറിച്ചു പറഞ്ഞു. ഇതിനിടെ നിസ്കരിക്കുന്നതിനായി പുറത്തു പോയ ഒരാൾ തങ്ങൾ വന്നതയി അടുത്തുള്ള റിസോർട്ടിൽ പറയുകയായിരുന്നു. മറ്റു രണ്ട് പേരും തങ്ങൾ പോകുന്നത് വരെ സംസാരിച്ചിരിക്കുകയായിരുന്നു. ഇതാണ് ബന്ധികളാക്കി എന്ന തരത്തിൽ പൊലീസ് പ്രചരിപ്പിക്കുന്നത്. 
 
തൊഴിലാളികളോട് വലരെ സൌഹാർദപരമായാണ് തങ്ങൾ സംസാരിച്ചത്. രാത്രി ഒൻപത് മണി വരെ തങ്ങൽ അവിടെ ഉണ്ടായിരുന്നു തെറ്റായ വാർത്തൾ പ്രചരിക്കൻ തുടങ്ങിയതോട്രയാണ് തങ്ങൾ അവിടെ നിന്നും മടങ്ങിയത്. മാവോയിസ്റ്റുകളെ ജനങ്ങളിൽ നിന്നും അകറ്റാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായണ് ഇത്തരം പ്രചരനമെന്നും വാർത്ത കുറിപ്പിൽ പറയുന്നു. തപാൽ മാ‍ർഗം വയനാട് പ്രസ്‌ക്ലബ്ബിലാണ് വാർത്ത കുറിപ്പ് എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍