"നെല്ലിന്റെ സ്വഭാവവും പുഴുങ്ങുന്നതിന്റെ സമയ ദൈർഘ്യവുമനുസരിച്ച് അരിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തവിടിന്റെ അംശം കൂടിയും കുറഞ്ഞുമിരിക്കാം. കുറഞ്ഞ സമയം മാത്രമാണ് പുഴുങ്ങുന്നതെങ്കിൽ അരിയിൽ തവിടിന്റെ അംശം കുറഞ്ഞിരിക്കും. മാത്രമല്ല അതു കഴുകുമ്പോൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും. അത്തരം അരിയുടെ കഞ്ഞിക്കു കൂടുതൽ മാർദ്ദവവും സ്വാദും ഉണ്ടായിരിക്കും.