അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ

വെള്ളി, 22 ജൂണ്‍ 2018 (11:41 IST)
സോഷ്യല്‍ മീഡിയയില്‍ വ്യാജമായിട്ടുള്ളതൊന്നും ഇനി പോസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്‌ടപ്പെടാതിരിക്കാൻ വേണ്ടിയാണിത്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 
വ്യാജവാർത്തകൾ, സന്ദേശങ്ങൾ, വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്‌റ്റുചെയ്യുന്നത് ഒഴിവാക്കണമെന്ന് പാർട്ടി അധ്യക്ഷൻ പറഞ്ഞു. ഇങ്ങനെ വ്യാജവാർത്തകളും മറ്റും പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നഷ്‌ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
 
കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോഴുള്ള ഇന്ത്യയുടെ അവസ്ഥയേയും മോദി ഭരിക്കുന്ന ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയും താരതമ്യം ചെയ്‌ത് മോദി സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എഴുതണമെന്നും അമിത് ഷാ പ്രവർത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍