സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഹൃദയാരോഗ്യത്തിന് ഉലുവയും ഉള്ളിയും ഉത്തമായതാണ് എന്ന് നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ പ്രമേഹം മൂലം ഹൃദയത്തിനു വന്നേക്കാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉലുവക്കും ഉള്ളിക്കും സാധിക്കും എന്നാണ് പഠനത്തിൽ തെളിയിച്ചിരിക്കുന്നത്.