ഐഡിയ വോഡഫോൺ ലയനം ഇനി വേഗത്തിലാകും: സർക്കാരിലേക്കടക്കേണ്ട 7249 കോടി നൽകി

ബുധന്‍, 25 ജൂലൈ 2018 (20:10 IST)
ഡൽഹി:  ടെലിക്കോം രംഗം കാത്തിരിക്കുന്ന ഏറ്റവുംവലിയ ലയനമായ ഐഡിയ വോഡഫോൺ ലയനം ഇനി വേഗത്തിലകും. വിവിധ ഇനത്തിൽ കമ്പനികൾ സർക്കാരിലേക്ക് അടക്കാനുണ്ടായിരുന്ന 7249 കോടി ഇരു കമ്പനികളും അടച്ചു തീർത്തു. 
 
കുടിശികൾ അടച്ചുതീർത്ത ശേഷം മാത്രമേ ലയനം അനുവദിക്കു എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിലപാട് സ്വീകരിച്ചതോടെയാണ് ലയനം വൈകാൻ കാരണം. ഐഡിയ 3322 കോടി രൂപയും വോഡാഫോണ്‍ 3926 കോടിയുമാണ്‌ കുടിശിക നൽകാൻ ഉണ്ടായിരുന്നത്.
 
ലയനത്തോടുകൂടി 43 കോടി വരിക്കാരും 35 ശതമാനം വിപണി മൂല്യവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ഇത് മാറും. പ്രതിബന്ധങ്ങൾ നീങ്ങിയ സാഹചര്യത്തിൽ ലയനം ഉടൻ പ്രതീക്ഷിക്കാം എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍