ഉപയോക്‍താക്കള്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കാനൊരുങ്ങി ഇന്‍സ്‌റ്റാഗ്രാം. മറ്റുള്ളവരെ പബ്ലിക് ഫീഡ് പോസ്‌റ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന ‘റീഗ്രാം’ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്‌റ്റഗ്രാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ പോസ്‌റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
ഉപയോക്‍താക്കളുടെ സ്വകാര്യത ചോരാതെ അതീവ സുരക്ഷിതമായിട്ടാകും ‘റീഗ്രാം’ അവതരിപ്പിക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മറ്റൊരാളുടെ ഇഷ്‌ടപ്പെട്ട പോസ്റ്റ് റിഗ്രാം ഫീച്ചര്‍ വഴി ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റ് ആപ്പില്‍ നിന്നും നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കും. അതേസമയം, എന്നു മുതലാണ് റിഗ്രാം സംവിധാനം ആക്‍ടീവാകുക എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
ഉപയോക്‍താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും തൃപ്‌തിപ്പെടുത്താനുമാണ് റിഗ്രാം വഴി അധികൃതര്‍ ശ്രമിക്കുന്നത്. കൂടാതെ, ജനപ്രിയമായ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.