നിങ്ങളുടെ പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടോ ? എങ്കിൽ ജനുവരി പത്തിനകം മടക്കി നൽകണം

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (15:02 IST)
ഇന്ത്യയിൽ ഒരാൾക്ക് പരാമാവധി 9 സിം കണക്ഷനുകൾ മാത്രമേ ഉപയോഗിയ്ക്കാവു എന്ന് കണക്ഷനുകൾ ഡിപ്പാർട്ട്മെന്റ്. സ്വന്തം പേരിൽ 9 കണക്ഷനുകളിൽ കൂടുതൽ ഉണ്ടെങ്കിൽ കണക്ഷനുകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ ജനുവരി പത്തിനകം തിരികെ നൽകണം. കൂടുതലുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പർട്ട്മെന്റ് ഉപയോക്താക്കൾക്ക് നേരിട്ട് നോട്ടീസ് അയയ്ക്കും. 
 
ഇത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് എസ്എംഎസായി സിംകാർഡ് ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 'ടെലികമ്മ്യുണിഷൻ ഡിപ്പാർട്ട്മെന്റ് ഗൈഡ്‌ലൈൻ പ്രകാരം ഒരാൾക്ക് ഒൻപത് സിം കാർഡുകൾ മാത്രമേ ഉപയോഗിയ്ക്കാനാകു. നിങ്ങളുടെ പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ ജനുവരി പത്തിന് മുൻപായി അതത് ടെലികോം സേവന ദാതാക്കൾക്ക് മടക്കി നൽകണം' എന്നാണ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പർട്ട്മെന്റ് ടെലികോം ഉപയോക്താക്കൾക്ക് നേരിട്ട് സന്ദേശം അയച്ചിരിയ്ക്കുന്നത്. സിം കാർഡുകൾ ദുരുപയോഗം ചെയ്തുള്ള കുറ്റകൃത്യങ്ങൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി എന്നാണ് വിവരം

അനുബന്ധ വാര്‍ത്തകള്‍

Next Article